Sunday, 30 October 2016

ദീപാവലി

ദീപാവലി അഥവാ ദീപങ്ങളുടെ ആവലി.എല്ലാവരും ദീപാവലിക്ക് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിക്കുന്നു.കൂടാതെ ദീപങ്ങൾ കൊളുത്തിയും അലങ്കരിച്ചും ദീപാവലിയെ വർണാഭമാക്കുന്നു.സർവജനങ്ങളുടെയും മനസ്സിൽ ആരവങ്ങളും ആർപ്പുവിളികളും ആയിരിക്കും

Wednesday, 23 March 2016

ജീവജലം 

ജലം;ജീവനെ നിലനിർത്തുന്ന മഹത്വപൂർണമായ ദൈവത്തിന്റെ സൃഷ്ടി.ജലത്തിന്റെ ഓരോ തുള്ളിയിലും ശ്രേഷ്ടമായ ജീവന്റെ  തുടിപ്പുണ്ട്.മനുഷ്യനുൾപ്പടെ സർവചരാചരങ്ങൾക്കും ജലം അത്യന്താപേക്ഷികം തന്നെ.പക്ഷേ, അനുദിനം ജലത്തിന്റെ ഉപഭോഗം വർദ്ധിച്ചു വരികയാണ്‌.ഇത് വരും തലമുറയുടെ നിലനില്പിനുതന്നെ ഭീഷണിയാണ്.ജലത്തിന്റെ ഉപഭോഗം കുറച്ച് ഭാവിക്കായി കരുതലോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുടേത്‌ തന്നെ.ഈ വസ്തുത ഓർമിക്കപ്പെടാൻ വേണ്ടിയാണ് ഓരോ ജലദിനവും ആചരിക്കുന്നത്.ഇപ്രാവശ്യത്തെ ജലദിനത്തിന്റെ പ്രമേയം ''ജലവും തൊഴിലും''എന്നതാണ്.ഇതൊക്കെ പ്രാവർത്തികമാക്കാൻ നമുക്ക് ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.