മഴ
ജാലക വാതിൽക്കൽ ചാരെയിരുന്നു -
ഞാൻ തൂമഴതുള്ളിയെ കണ്ടുനിൽക്കെ -
പനിനീർദളങ്ങൾ വിടരുന്ന പോലെ -
മാനസചെപ്പിൽ മോഹങ്ങൾ നുര പൊന്തി .
ഏതോ പീതപുഷ്പം ഒരു മന്ദസ്മിതത്താൽ -
മഴയെ വരവേൽക്കുന്നു.
മുത്ത്.............
കൂട്ടുകാർ വിലപ്പെട്ടതാണ്.സൌഹൃദം എല്ലാത്തിനും അപ്പുറത്താണ്.സൌഹൃദം ഒരിക്കലും തെറ്റായ ഒന്നല്ല .ചിലർ അതിനെ തെറ്റാക്കുന്നു. മറ്റുചിലർ അതിനെ പവിത്രമാക്കുന്നു.ഏത് അവസ്ഥയിലും,നല്ല സമയത്തും മോശ സമയത്തും കൂട്ടുകാര് ഓടിയെത്തുന്നു.നമുക്കെല്ലാം സുഹൃദ്ബന്ധം തെളിനീർ പോലെ നിർമലമാകണം.
ജയ്ഹിന്ദ്!