kavyamayam
Sunday, 30 October 2016
Wednesday, 23 March 2016
ജീവജലം
ജലം;ജീവനെ നിലനിർത്തുന്ന മഹത്വപൂർണമായ ദൈവത്തിന്റെ സൃഷ്ടി.ജലത്തിന്റെ ഓരോ തുള്ളിയിലും ശ്രേഷ്ടമായ ജീവന്റെ തുടിപ്പുണ്ട്.മനുഷ്യനുൾപ്പടെ സർവചരാചരങ്ങൾക്കും ജലം അത്യന്താപേക്ഷികം തന്നെ.പക്ഷേ, അനുദിനം ജലത്തിന്റെ ഉപഭോഗം വർദ്ധിച്ചു വരികയാണ്.ഇത് വരും തലമുറയുടെ നിലനില്പിനുതന്നെ ഭീഷണിയാണ്.ജലത്തിന്റെ ഉപഭോഗം കുറച്ച് ഭാവിക്കായി കരുതലോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുടേത് തന്നെ.ഈ വസ്തുത ഓർമിക്കപ്പെടാൻ വേണ്ടിയാണ് ഓരോ ജലദിനവും ആചരിക്കുന്നത്.ഇപ്രാവശ്യത്തെ ജലദിനത്തിന്റെ പ്രമേയം ''ജലവും തൊഴിലും''എന്നതാണ്.ഇതൊക്കെ പ്രാവർത്തികമാക്കാൻ നമുക്ക് ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
Tuesday, 13 October 2015
Thursday, 8 October 2015
സ്ത്രീ
ഒരു നാട്ടിലെ സാമൂഹികനീതി അറിയാൻ അവിടുത്തെ സ്ത്രീകളുടെ അവസ്ഥപരിശോധിച്ചാൽ മതിയെന്ന് പറയാറുണ്ട്.ജനാധിപത്യത്തിന്റെ യഥാർത്ഥ സത്ത പുലരണമെങ്കിൽ ജനതയിൽ ഭൂരിപക്ഷം വരുന്ന സ്ത്രീകൾ സാമൂഹികപുരോഗതിയുടെ എല്ലാപടവുകളിലും പുരുഷനോടൊപ്പം സ്ഥാനം ഉണ്ടായിരിക്കണം. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ, മാധ്യമങ്ങളുടെ വർധിച്ച സ്വാധീനം,ഉപഭോഗവസ്തുക്കളുടെമലവെള്ളപ്പാച്ചിൽ
സ്ത്രീകളുടെ സ്വത്വത്തെ സ്വാധീനിക്കുന്നതാണ്.
"യത്ര നാര്യസ്തു പൂജ്യന്തേ
തത്ര ദേവധാരമന്ത്ര" -എന്ന ഉപനിഷദ്വാക്യം 'വസുദൈവകുടുംബകം' എന്ന് വിശാലമായ് കണ്ട ഭാരതീയർ പാടെ മറന്നിരിക്കുന്നു.
സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും ഓരോരുത്തരും പഠിക്കണം.
Saturday, 4 July 2015
വിജ്ഞാനചെപ്പ്
* 'പ്രസവിക്കുന്ന അച്ഛൻ' എന്നറിയപ്പെടുന്ന ജീവി? -കടൽക്കുതിര
*പറക്കുന്ന പാമ്പ്?
-ബ്ലാക്ക് മാമ്പ
*ലോകത്തിലെ ഏറ്റവും വലിയ സസ്തനി?
-നീലത്തിമിംഗലം
*മുട്ടയിടുന്ന സസ്തനികൾ?
-എക്കിട്ന,പ്ലാടിപസ്
*പറമ്പികുളം വന്യമൃഗ സംരക്ഷണകേന്ദ്രം ഏതിനം മൃഗങ്ങളെയാണ് സംരക്ഷിക്കുന്നത്?
-കടുവ
*കേരളത്തിലെ ആദ്യത്തെ വന്യമൃഗ സംരക്ഷണകേന്ദ്രം?
-പെരിയാർ
Friday, 26 June 2015
മുത്ത്.............
കൂട്ടുകാർ വിലപ്പെട്ടതാണ്.സൌഹൃദം എല്ലാത്തിനും അപ്പുറത്താണ്.സൌഹൃദം ഒരിക്കലും തെറ്റായ ഒന്നല്ല .ചിലർ അതിനെ തെറ്റാക്കുന്നു. മറ്റുചിലർ അതിനെ പവിത്രമാക്കുന്നു.ഏത് അവസ്ഥയിലും,നല്ല സമയത്തും മോശ സമയത്തും കൂട്ടുകാര് ഓടിയെത്തുന്നു.നമുക്കെല്ലാം സുഹൃദ്ബന്ധം തെളിനീർ പോലെ നിർമലമാകണം.
ജയ്ഹിന്ദ്!
Subscribe to:
Posts (Atom)






